ഖത്തറില്‍ 12 വയസ്സ് കഴിഞ്ഞ 90% പേര്‍ ആദ്യ ഡോസ് വാക്‌സീനെടുത്തു

ദോഹ: ഖത്തറില്‍ കോവിഡ് വാക്സിനേഷന് യോഗ്യമായ 12 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ 90 ശതമാനം പേരും വാക്സിന്‍ ആദ്യ ഡോസ് എടുത്തവര്‍. 76.2 ശതമാനം പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്.
ഇതോടെ മൊത്തം ജനസംഖ്യയില്‍ 77.9 ശതമാനം പേരും ആദ്യ ഡോസ് എടുത്തവരും 66.1 ശതമാനം പേര്‍ വാക്സീന്‍ രണ്ടു ഡോസുമെടുത്തവരുമായി കഴിഞ്ഞു.ഡിസംബറില്‍ ആരംഭിച്ച ദേശീയ കോവിഡ് വാക്സിനേഷന്‍ ക്യാംപെയ്ന്റെ കീഴില്‍ ഇതിനകം 40,76,666 ഡോസ് വാക്സീന്‍ വിതരണം ചെയ്തു കഴിഞ്ഞു.
Your comment?