ഇന്‍ഡ്യന്‍ നാഷണല്‍ ലീഗ് അടൂര്‍ മണ്ഡലം കണ്‍വന്‍ഷനും മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും
അടൂര്‍: ഇന്‍ഡ്യന്‍ നാഷണല്‍ ലീഗ് അടൂര്‍ മണ്ഡലം കണ്‍വന്‍ഷനും മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും സംസ്ഥാന മ്യൂസിയം, പുരാവസ്തു,തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിച്ചു.
മഹാമാരിയുടെ കാലത്തും പ്രതീക്ഷയോടെ ജനം നോക്കിയത് ഇടതുപക്ഷ ഗവണ്മെന്റിനെയാണ്.വിദേശ രാജ്യങ്ങളില്‍ വ്യാപകമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായി കേരളത്തില്‍ നടപ്പിലാക്കുവാന്‍ ഈ കോവിഡ് കാലത്തും നമുക്ക് കഴിഞ്ഞു.മന്ത്രി അഹമ്മദ് പറഞ്ഞു.
യോഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,ഐ.എന്‍.എല്‍ ദേശീയ ട്രഷറര്‍ ഡോ.അമീന്,എന്‍.എല്‍.യു.സംസ്ഥാന പ്രസിഡന്റ് മുസ്തഫ, റ്റി.ഡി.ബൈജു,വര്‍ഗീസ് പേരയില്‍,ബിജു മുസ്തഫ,ഷിബു ജോസഫ്,നിസാര്‍ നൂര്‍മഹല്‍,ഷെഫീക്ക് പന്തളം, ഷാനവാസ് ഖാന്,കമറുദ്ദീന് തുടങ്ങിയവര്‍ സംസാരിച്ചു.
Your comment?