ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-3 യുടെ വിക്ഷേപണം പരാജയം. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നു. എന്നാല്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തില്‍ തകരാര്‍ സംഭവിക്കുകയായിരുന്നു. മിഷന്‍ പൂര്‍ണ്ണ വിജയമായിരുന്നില്ല എന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എല്‍.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം. ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയമായിരുന്നു. എന്നാല്‍ ക്രയോജനിക് എന്‍ജിന്റെ പ്രവര്‍ത്തനം നടക്കുന്ന മൂന്നാമത്തെ ഘട്ടത്തിലാണ് തകരാര്‍ സംഭവിച്ചത്. വിക്ഷേപണം പൂര്‍ണ്ണ വിജയമല്ല. ചില തകരാറുകള്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി.
Your comment?