5:32 pm - Wednesday November 23, 2631

പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് കൈത്താങ്ങുമായി ആന്റോ ആന്റണി എംപി

Editor

പത്തനംതിട്ട:കോവിഡ് പശ്ചാത്തലത്തില്‍ ഒക്‌സിജന്‍ ദൗര്‍ലഭ്യം ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുമ്പോള്‍ തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ മുനിസിപ്പാലിറ്റികളിലും, പഞ്ചായത്തുകളിലും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തിച്ച് കൈത്താങ്ങ് ആകുകയാണ് ആന്റോ ആന്റണി എംപി. ഇതിന്റെ തുടക്കം എന്നോണം 5 ഒക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിക്ക് കൈമാറി.

ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന് പ്രത്യേക പരിഗണനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതി അംഗം നഹാസ് പത്തനംതിട്ടയുടെ ഇടപെടലിനെ തുടര്‍ന്നാണ് ജില്ലാആശുപത്രി തന്നെ പദ്ധതിയുടെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത്.ആശുപത്രി സൂപ്രണ്ട് ഡോ: താജ് പോള്‍ പനക്കല്‍ എംപിയില്‍ നിന്നും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ ഏറ്റുവാങ്ങി ആര്‍ എം ഒ ഡോ: ആഷിഷ് മോഹന്‍കുമാര്‍, അസി: ആര്‍ എം ഒ ഡോ: ജിബി വര്‍ഗ്ഗീസ്, അനീഷ് വരിക്കണ്ണാമല,നഹാസ് പത്തനംതിട്ട എന്നിവര്‍ സന്നിഹിതരായിരുന്നു

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരള പത്ര പ്രവര്‍ത്തക അസ്സോസിയേഷന്‍ പന്തളം മേഖലാ കമ്മിറ്റി രൂപീകരിച്ചു

കടമ്പനാട് രണ്ടാം വാര്‍ഡില്‍ രണ്ടാം തരംഗത്തില്‍ കോവിഡ് പോസിറ്റീവായത് 31 പേര്‍ക്ക് :രോഗ വ്യാപനം നടക്കുന്നത് ഏപ്രില്‍ 29 ന് കണ്ടെയ്ന്‍മെന്റ് കണ്ടയ്‌മെന്റ് സോണായി പ്രഖ്യാപിച്ച വാര്‍ഡില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ