ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഓര്‍ഡര്‍ എടുത്ത് വാറ്റു ചാരായം വിറ്റിരുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ ചെയ്തു
അടൂര്‍: ഫേസ്ബുക്ക് മെസഞ്ചറിലൂടെ ഓര്‍ഡര്‍ എടുത്ത് വാറ്റു ചാരായം വിറ്റിരുന്ന ദമ്പതികളെ പൊലീസ് അറസ്റ്റ ചെയ്തു. ഓര്‍ഡര്‍ നല്‍കിയ സാധനം ഡെലിവറിക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയില്‍ വീട്ടില്‍ ഷിബു മാത്യൂ(37), ഭാര്യ പാലക്കാട് കണ്ണപ്ര വളയം വീട്ടില്‍ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 16 ലിറ്റര്‍ ചാരായവും കണ്ടെടുത്തു.
ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്കുള്ള ചാരായവുമായി വരും വഴിയാണ് ഇവര്‍ പിടിയിലാകുന്നത്. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ നിയമപ്രകാരം വിവാഹിതരാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുമുണ്ട്. ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൊണ്ടു വന്നത് 16 ലിറ്റര്‍ ചാരായമാണ്. 15 ലിറ്റര്‍ ഒന്നിച്ച് എടുത്താല്‍ ലിറ്ററിന് 400 രൂപ പ്രകാരം ലഭിക്കും. അല്ലെങ്കില്‍ ഒരു ലിറ്ററിന് 700 രൂപ കൊടുക്കണം.
ബിവറേജസ് തുറക്കാതിരുന്ന സമയത്ത് വില ഇതിലും അധികമായിരുന്നു. സര്‍ക്കാര്‍ മദ്യ കച്ചവടം തുടങ്ങിയതോടെ വില പകുതിയായി കുറച്ചു. ബുള്ളറ്റില്‍ അഞ്ച് ലിറ്റര്‍ വീതം രണ്ട് കന്നാസുകളിലും ഒരു ലിറ്റര്‍ വീതം ആറ് മിനറല്‍ വാട്ടര്‍ കുപ്പിയിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്.
ആവശ്യക്കാരനായി വിളിച്ച ഏനാത്ത് സ്വദേശി പൊലീസില്‍ വിവരം
അറിയിച്ചു. ഇവര്‍ വരുന്ന വിവരം അറിഞ്ഞ് തിങ്കളാഴ്ച രാത്രി ഏനാത്ത് പൊലീസ് ഇവര്‍ക്കായി വല വിരിച്ചു. പാലായില്‍ നിന്ന് നേരെ ഏനാത്ത് എത്തിയ ഇവരെ തിങ്കളാഴ്ച രാത്രി ഏഴിനാണ് പിടികൂടിയത്.
ഇവരെത്തുമെന്നറിഞ്ഞതോടെ പൊലീസ് വാഹന പരിശോധന
ശക്തമാക്കി. സംശയമുള്ള വാഹനങ്ങള്‍ ഒന്നാകെ പരിശോധിച്ചു.
ഇതിനിടയില്‍ പൊലീസ് വലയില്‍ ഇവര്‍ വീഴുകയായിരുന്നു. ഈ രീതിയില്‍ ഇവര്‍ നേരത്തേയും വ്യാജചാരായം കടത്തിയിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഏനാത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സുജിത്തിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Your comment?