ഖത്തറില്‍ വ്യാപകമാക്കാനൊരുങ്ങുന്ന ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് എത്തി

ദോഹ: ഖത്തറില്‍ വ്യാപകമാക്കാനൊരുങ്ങുന്ന ഇലക്ട്രിക് ബസുകളുടെ ആദ്യ ബാച്ച് എത്തി. ഇതോടനുബന്ധിച്ച് ബസ് ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ മുവാസലാത്ത് ആരംഭിച്ചു.
ഗതാഗതമന്ത്രി ജാസ്സിം ബിന്‍ സെയിഫ് അല്‍ സുലൈതി ഉദ്ഘാടനം നിര്‍വഹിച്ചു. ഫിഫ ലോക കപ്പ് വേദികളിലേക്ക് ഇലക്ട്രിക് ബസുകളാകും സര്‍വീസ് നടത്തുക. ഖത്തറിലെ റോഡുകള്‍ക്കും കാലാവസ്ഥയ്ക്കും യോജിച്ച ബസുകളാണിവയെന്ന് അധികൃതര്‍ പറഞ്ഞു.
350 കിലോവാട്ട് അവര്‍ (കെബ്ല്യുഎച്ച്) ശേഷിയുള്ള ലിതിയം-അയണ്‍ ബാറ്ററിയാണുള്ളത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്ററിലേറെ യാത്ര ചെയ്യാം. മേഖലയിലെ ഏറ്റവും വലിയ സൗരോര്‍ജ ചാര്‍ജിങ് സ്റ്റേഷന്‍ ലുസൈലില്‍ പൂര്‍ത്തിയായിട്ടുണ്ട്. രാജ്യത്തെ എല്ലാ ചാര്‍ജിങ് സ്റ്റേഷനുകളുമായും ഈ കേന്ദ്രത്തെ ബന്ധിപ്പിച്ചു.
ലോകകപ്പ് ആകുമ്പോഴേക്കും പൊതുഗതാഗത രംഗത്ത് 25% പരിസ്ഥിതി സൗഹൃദ വാഹനങ്ങളായിരിക്കും. ഖത്തര്‍ ഫ്രീ സോണ്‍ അതോറിറ്റിയില്‍ ബസ് നിര്‍മാണ ഫാക്ടറി തുറക്കാനുള്ള കരാറില്‍ ചൈനീസ് കമ്പനിയായ യുടോങ് കഴിഞ്ഞവര്‍ഷം ഒപ്പുവച്ചിരുന്നു.
Your comment?