ഓമല്ലൂര്‍ പഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന്‍ നല്‍കി തുടങ്ങി
ഓമല്ലൂര്‍:ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ എത്തി വാക്സിന്‍ നല്‍കി തുടങ്ങി. വാര്‍ഡ് ഒന്ന് ചീക്കനാലിലെ 18 പേര്‍ക്കാണ് കോവാക്സിന്‍ ഒന്നാം ഡോസ് നല്‍കിയത്. ഓരോരുത്തര്‍ക്കും കുത്തിവയ്പ്പ് എടുത്ത ശേഷം നിരീക്ഷണം പൂര്‍ത്തിയാക്കി ഒരു വോളന്റിയറെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് അടുത്ത വീട്ടിലേക്കു പോകുന്നത്. ആകെ 215 കിടപ്പ് രോഗികളാണ് പഞ്ചായത്തിലുള്ളത്. അവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ വാക്സിന്‍ ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയശ്രീ പണിക്കര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് എസ്.സിന്ധു, ആശ വര്‍ക്കര്‍ എന്‍.കെ സുമ, വാര്‍ഡ് മെമ്പര്‍ മിനി വര്‍ഗീസ് എന്നിവരാണ് പാലിയേറ്റീവ് വാക്സിനേഷന്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയത്. കൂടാതെ വോളന്റീയര്‍മാരായ റോജന്‍ റോയി, റോഷന്‍ റോയി തോമസ്, വിഷ്ണു എസ് ദാസ് എന്നിവരും ആരോഗ്യവിഭാഗത്തെ സഹായിക്കാനുണ്ട്.
Your comment?