5:32 pm - Saturday November 24, 8018

മണ്ണടിയില്‍ കെഎസ്‌കെടിയുവിന്റെ ഭക്ഷ്യക്കിറ്റ് വിതരണ സമാപനം സിപിഎം ലോക്കല്‍ സെക്രട്ടറി കെ. സാജന്‍ ഉദ്ഘാടനം ചെയ്തു

Editor

അടൂര്‍: ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കെ എസ് കെ ടിയു മണ്ണടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ സമാപനം കുറിച്ചു കൊണ്ടുള്ള വിതരണോദ്ഘാടനം സി പി എം ലോക്കല്‍ സെക്രട്ടറി കെ.സാജന്‍ മണ്ണടി താഴത്ത് ജംഗ്ഷനില്‍ നിര്‍വ്വഹിച്ചു.

പ്രദേശത്ത് കോവിഡ് ബാധിച്ച് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുള്‍പ്പെടെ 950 കുടുംബങ്ങള്‍ക്കാണ് വിതരണം പൂര്‍ത്തിയാക്കിയതെന്ന് മേഖലാ സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. മണ്ണടി താഴത്ത് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ യൂണിയന്‍ ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എസ്.ഷിബു, വാര്‍ഡ് മെമ്പര്‍ വിഷ്ണു മേഖലാ പ്രസിഡന്റ് എം. ഉദയകുമാര്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ രജനി, രാഹുല്‍, സുനീഷ്, ജബ്ബാര്‍, സോമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പച്ചക്കറി കിറ്റ് വിതരണം ചെയ്ത് മഹാദേവ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്

കൂടല്‍ – ആനയടി റോഡ്: നെടുമണ്‍കാവ് – കൊച്ചുകല്‍ ഭാഗം നിര്‍മാണം ജൂലൈ മാസം പൂര്‍ത്തിയാക്കും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ