5:32 pm - Wednesday November 25, 6105

റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ പുതിയ ബാച്ച് ഇന്ന് രാജ്യത്ത് എത്തും

Editor

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വിയുടെ പുതിയ ബാച്ച് ഇന്ന് രാജ്യത്ത് എത്തും. 27.9 ലക്ഷം ഡോസുകളാണ് ഇന്ന് അര്‍ധരാത്രിയോടുകൂടി എത്തുക. ജൂണ്‍ മാസത്തില്‍ 50 ലക്ഷം അടക്കം, അടുത്ത രണ്ട് മാസത്തിനുള്ളില്‍ മൊത്തം 1.8 കോടി ഡോസുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്റര്‍ പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ രണ്ടു ബാച്ചുകളായി 210,000 ഡോസുകളാണ് ഇന്ത്യയില്‍ എത്തിയത്. ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിന്‍ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുപ്രകാരം പ്രതീക്ഷിച്ച ഡോസുകളില്‍ ബാക്കിയുള്ള ഡോസുകള്‍ തിങ്കളാഴ്ച രാത്രിയോടെ എത്തുമെന്ന് ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്നിക്കിന്. ഫൈസര്‍, മൊഡേണ വാക്സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്സിനാണ് സ്പുട്നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്‌സിന്‍. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനുമാണ് സ്പുട്‌നിക്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഓണ്‍ലൈന്‍ ന്യൂസ് സൈറ്റുകള്‍, ഓടിടി പ്ലാറ്റ്ഫോം എന്നിവയ്ക്ക് പൂട്ടുവീണേക്കും

‘മാതൃകാ വാടകനിയമ’ത്തിന്റെ കരടിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ