കടയ്ക്കു മുമ്പില്‍ 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ വന്നു നിന്നു: കാറില്‍ നിന്ന് ഇറങ്ങിയ കൃഷിമന്ത്രി പി. പ്രസാദ് കടയിലേക്ക്

പന്തളം: ചേരിക്കല്‍ഗവ. ഐടിഐ ജങ്ഷനിലുള്ള ചെറിയ സ്റ്റേഷനറി കടയ്ക്കു മുമ്പില്‍ 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ വന്നു നിന്നു. കാറില്‍ നിന്ന് ഇറങ്ങിയ കൃഷിമന്ത്രി പി. പ്രസാദ് കടയിലേക്ക് കയറി ചെന്നു. ഒരു പഴം ഉരിഞ്ഞു തിന്നു. എന്നിട്ട് കടയുടമയോട് ചോദിച്ചു: ഖദീജ സുഖമാണോ?
കടയിലെത്തിയ മന്ത്രി ഖദീജയെ പേരെടുത്തു വിളിച്ചപ്പോഴും നാട്ടുകാര്‍ക്കും കൂടെയെത്തിയവര്‍ക്കും കാര്യം മനസ്സിലായില്ല. കടയ്ക്കുള്ളില്‍ നിന്നും ഖദീജ പുറത്തേക്കിറങ്ങി മന്ത്രിയുടെ അടുത്തെത്തി. തന്റെ അയല്‍വാസിയും സഹപാഠിയുമാണു ഖദീജയെന്നു മന്ത്രി പരിചയപ്പെടുത്തിയപ്പോഴാണ് എല്ലാവര്‍ക്കും കാര്യം പിടികിട്ടിയത്. പിന്നീട് കടയില്‍ തൂക്കിയിട്ടിരുന്ന പഴക്കുലയില്‍ നിന്ന് ഒരു പഴം ഇരിഞ്ഞു കഴിച്ച്ബാല്യകാല സ്മരണകള്‍ അദ്ദേഹം പങ്കുവച്ചു. നിസാര കാര്യത്തിനു പോലും പിണങ്ങുന്ന സ്വഭാവമാണു ഖദീജയുടേതെന്നു നര്‍മ്മം പറഞ്ഞ മന്ത്രി,ഖദീജയുടെ കുടുംബത്തിലെ എല്ലാവരുടെയും ക്ഷേമാന്വേഷണം നടത്തിയതിനു ശേഷമാണു മടങ്ങിയത്.
സംസ്ഥാനത്ത് ഇത്രയും വലിയ പദവിയിലെത്തിയിട്ടും സാധാരണക്കാരിയായ തന്റെ കടയില്‍ മന്ത്രി വന്നത് ഖദീജയ്ക്ക് ആദ്യം വിശ്വസിക്കാനായില്ല. തന്റെ കടയിലെത്തി തന്നോടു സ്നേഹാന്വേഷണം നടത്താന്‍ മന്ത്രി സമയം കണ്ടെത്തിയത് സാധാരണ ജനങ്ങളോടുള്ള മന്ത്രിയുടെ കരുതലാണെന്നാണു ഖദീജയുടെ അഭിപ്രായം.
നൂറനാട് ആശാന്‍ കലുങ്കിലാണു പി. പ്രസാദിന്റെവീട്. സമീപമുള്ളപാലവിളയില്‍ വീട്ടിലെ ഖദീജയും പ്രസാദുംനൂറനാട് സിബിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു പഠിച്ചത്.പന്തളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്അമ്മച്ചി വീട്ടില്‍സലിം വിവാഹം കഴിച്ചതോടെയാണു ഖദീജ ചേരിക്കലെ സ്റ്റേഷനറിക്കടയില്‍ എത്തിയത്.
Your comment?