5:32 pm - Monday November 24, 2160

മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം

Editor

തിരുവനന്തപുരം: ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഈ ഇളവുകള്‍ തീവ്രരോഗ വ്യാപനമുള്ള മലപ്പുറം ജില്ലയ്ക്കു ബാധകമല്ല.
മൊബൈല്‍ ഫോണും കംപ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകള്‍, കൃത്രിമ കാലുകള്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍ വില്‍ക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കടകള്‍, കണ്ണട വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകള്‍ എന്നിവയ്ക്കു ചൊവ്വ, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

ചകിരി ഉപയോഗിച്ചുള്ള കയര്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ ഉപയോഗിക്കാം. വുമണ്‍ ഹൈജീന്‍ സാധനങ്ങള്‍ വില്‍പന സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള വാഹനങ്ങള്‍ക്ക് അനുമതി നല്‍കി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആലപ്പുഴ ജില്ലയില്‍ ബോബി ഫാന്‍സ് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

മിനുട്ടുകളുടെ വ്യത്യാസത്തില്‍ ഒരാള്‍ക്ക് രണ്ടു തവണ കോവിഡ് വാക്സിന്‍ കുത്തിവച്ചു: കുത്തിവച്ച ഭാഗത്തെ മരുന്ന് ഞെക്കിക്കളഞ്ഞുവെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ