വിദേശങ്ങളില്‍ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കും

Editor

ദുബായ്: വിദേശങ്ങളില്‍ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു ദുബായ് ഹെല്‍ത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നല്‍കും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്കാണിത്.

ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്‌സീനും സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ നല്‍കുന്ന ഉപദേശം. എന്നാല്‍ രണ്ടാമത്തെ ഡോസ് നിര്‍ബന്ധമെങ്കില്‍ ദുബായില്‍ വ്യവസ്ഥകളോടെ നല്‍കും. രണ്ടാം ഡോസ് സ്വീകരിക്കാന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ സാധിക്കാത്തവരെയാണു രണ്ടാം ഡോസ് നല്‍കി സഹായിക്കുക.

ഏതു വാക്‌സീന്‍ സ്വീകരിക്കുമെന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എല്ലാതരം വാക്‌സീനുകളും മികച്ച നിലവാരത്തില്‍ യുഎഇയില്‍ ലഭ്യമാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

വാക്‌സീന്‍ സ്വീകരിക്കുന്നതും പിസിആര്‍(PCR) ടെസ്റ്റും തമ്മില്‍ യാതൊരു ബന്ധവുമില്ല. വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് നിര്‍ണയ പരിശോധന നിര്‍ബന്ധമാണ്. പ്രതിരോധ മരുന്ന് സ്വീകരിച്ച ശേഷമുള്ള പിസിആര്‍ പരിശോധന ഫലപ്രദമല്ലെന്ന ചിലരുടെ ഭയം അസ്ഥാനത്താണെന്നും അധികൃതര്‍ സൂചിപ്പിച്ചു.

ആദ്യത്തേതും രണ്ടാമത്തേതുമായ വാക്‌സീന്‍ സ്വീകരിച്ചവര്‍ രക്തം ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരാഴ്ച കഴിഞ്ഞ ശേഷമായിരിക്കണം. ഗുരുതരമായ രോഗവുമായി ചികിത്സയിലുളളവര്‍ക്ക് ആശുപത്രിയില്‍ വച്ചു തന്നെ പ്രതിരോധ മരുന്നു നല്‍കേണ്ടതില്ല. രോഗം ഭേദമായി നാലു മുതല്‍ എട്ടാഴ്ച വരെ വിശ്രമമെടുത്ത ശേഷം വാക്‌സീന്‍ സ്വീകരിച്ചാല്‍ മതിയാകും.

കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ ഔഷധ വിവരങ്ങളും ഡോക്ടര്‍ക്ക് കൈമാറിയ ശേഷമായിരിക്കണം വാക്‌സീന്‍ എടുക്കേണ്ടത്.

ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു കോവിഡ് ബാധിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ പോകണം. ഇതിനു ശേഷം കാര്യമായ രോഗലക്ഷണങ്ങളും പ്രയാസങ്ങളും അലട്ടുന്നില്ലെങ്കില്‍ 800 342 നമ്പറില്‍ വിളിച്ചു രണ്ടാം ഘട്ട വാക്‌സീന്‍ എടുക്കാനുള്ള തിയതി പുതുക്കാം. എന്നാല്‍ രോഗം സുഖപ്പെട്ടിട്ടില്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് വാക്‌സീന്റെ വ്യത്യസ്ത പേരുകള്‍ പ്രവാസികള്‍ക്കു വിനയാകുന്നു

റഷ്യയിലൂടെ സൗദിയിലെത്താന്‍ ലക്ഷങ്ങള്‍ മുടക്കണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015