കെ.സുധാകരന് കെപിസിസി പ്രസിഡന്റാവണം: രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട് :കെ.സുധാകരന് കെപിസിസി പ്രസിഡന്റാവണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി അശോക് ചവാന് സമിതി ആരംഭിച്ച ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് ഉണ്ണിത്താന് നിര്‍ദേശം മുന്നോട്ടുവച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം സുധാകരന് അനുകൂലമാണ്. വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി അധ്യക്ഷരായ സമയത്തും പരിഗണിച്ചിരുന്ന പേരാണ് സുധാകരന്റേത്. അതിനാല്‍ ഇത്തവണ സുധാകരനെ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Your comment?