കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫെയ്‌സ്ബുക്
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെയ്‌സ്ബുക്, വാട്‌സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി ഫെയ്‌സ്ബുക്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചു പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫെയ്‌സ്ബുക് പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ സര്‍ക്കാരിന്റെ കൂടുതല്‍ ഇടപെടല്‍ വേണ്ട ചില വിഷയങ്ങളില്‍ ആഴത്തില്‍ ചര്‍ച്ച ആവശ്യമാണെന്നും ഫെയ്‌സ്ബുക് പ്രസ്താവനയില്‍ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ശ്രമിക്കും.
ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐടി നിയമങ്ങള്‍ പാലിക്കുന്നതിന് ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. സമയപരിധി മേയ് 25-നാണ് അവസാനിക്കുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം സമൂഹമാധ്യമങ്ങളുടെ സംരക്ഷണവും പദവിയും നഷ്ടമാകുമെന്നാണു വിലയിരുത്തലുകള്‍.
നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ക്രിമിനല്‍ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍നിന്ന് കംപ്ലയിന്‍സ് ഓഫിസര്‍മാരെ നിയമിക്കണമെന്നായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രധാന നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ ഇതു നീക്കം ചെയ്യുന്നതിനും അധികാരം നല്‍കും. സമൂഹ മാധ്യമങ്ങള്‍ക്കു പുറമെ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.
Your comment?