പതഞ്ജലി നിര്‍മിച്ച കോറോനില്‍ എന്ന കോവിഡിനെതിരായ ‘ആയുര്‍വേദ മരുന്ന്’
ചണ്ഡിഗഢ് :യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നിര്‍മിച്ച കോറോനില്‍ എന്ന കോവിഡിനെതിരായ ‘ആയുര്‍വേദ മരുന്ന്’ ഹരിയാന സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നു. സംസ്ഥാനത്തെ കോവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കുന്ന കോവിഡ് കിറ്റിന്റെ ഭാഗമായാണ് കോറോനില്‍ നല്‍കുക. ഇക്കാര്യം സ്ഥിരീകരിച്ച് സംസ്ഥാന മന്ത്രി അനില്‍ വിജ് ട്വീറ്റ് ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
ഒരു ലക്ഷം പതഞ്ജലി കോറോനില്‍ കിറ്റുകളാണ് സൗജന്യമായി കോവിഡ് രോഗികള്‍ക്കു നല്‍കുന്നത്. കോറോനിലിന്റെ ചെലവിന്റെ പകുതി പതഞ്ജലിയും പകുതി ഹരിയാന സര്‍ക്കാരിന്റെ കോവിഡ് റിലീഫ് ഫണ്ടുമാണ് വഹിക്കുകയെന്ന് അനില്‍ വിജ് ട്വീറ്റിലൂടെ പറഞ്ഞു.
ഹരിയാനയുടെ ഗ്രാമപ്രദേശങ്ങളില്‍ വന്‍തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയ്ക്കു കാരണം കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരമാണെന്ന നിലപാടാണ് സംസ്ഥാനത്തിന്റേത്. ഇത്തരം പ്രതിഷേധ ചടങ്ങുകളാണ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകുന്നതെന്നും അവര്‍ ആരോപിക്കുന്നു.
Your comment?