സ്‌കൂള്‍ അങ്കണത്തിലുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി

ദുബായ് :സ്‌കൂള്‍ അങ്കണത്തിലുണ്ടായ അഗ്‌നിബാധ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരുക്കില്ല. ദുബായ് നാദ് അല്‍ ഷെബ3ലെ ജെംസ് സ്‌കൂള്‍ അങ്കണത്തിലെ സുരക്ഷാ ജീവനക്കാരന്റെ ക്യാബിനിലായിരുന്നു് ഉച്ചയ്ക്ക് 12.06ന് തീപിടിത്തമുണ്ടായത്.
ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡഫന്‍സും ചേര്‍ന്ന് മിനിറ്റുകള്‍ക്കകം തീ നിയന്ത്രണവിധേയമാക്കി. തുടര്‍ന്ന് സ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
Your comment?