ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്‌സിജന്‍

മനാമ: ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് വീണ്ടും ഓക്‌സിജന്‍. ബഹ്റൈനിലെ പ്രവാസി ഇന്ത്യന്‍ സംഘടനകളും സ്വദേശി സംഘടനകളും നല്‍കിയ 760 ഓക്‌സിജന്‍ സിലിണ്ടറുകളും 10 ഓക്‌സിജര്‍ കണ്‍സണ്‍ട്രേറ്ററുകളും വഹിച്ച് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടു.
കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതിപ്രകാരം ഐഎന്‍എസ് തര്‍കാഷ് കഴിഞ്ഞ ദിവസമാണ് ബഹ്റൈനില്‍ എത്തിയത്. സംരംഭവുമായി സഹകരിച്ചവര്‍ക്ക് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.
ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി, ബഹ്റൈന്‍ കേരളീയ സമാജം, മനാമ റോട്ടറി ക്ലബ്, ഐസിഎഐ ബഹ്റൈന്‍ ചാപ്റ്റര്‍, ബഹ്റൈന്‍ ഒഡിയ സമാജ്, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍, ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷന്‍, തട്ടായി ഹിന്ദു മര്‍കന്റൈല്‍ കമ്യൂണിറ്റി, വേള്‍ഡ് എന്‍ആര്‍ഐ കൗണ്‍സില്‍, തെലുഗു കലാസമിതി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ബഹ്റൈന്‍ ചാപ്റ്റര്‍, തട്ടായി ഹിന്ദു കമ്യൂണിറ്റി, രാജസ്ഥാനീസ് ഇന്‍ ബഹ്റൈന്‍, ബഹ്റൈന്‍ എന്റര്‍പ്രണര്‍ഷിപ് ഓര്‍ഗനൈസേഷന്‍, സംസ്‌കൃതി ബഹ്റൈന്‍, ബഹ്റൈന്‍ ഇന്ത്യ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി, പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ തിയറ്റര്‍ എന്നീ സംഘടനകളാണ് സഹകരിച്ചത്.
Your comment?