കുവൈത്തില്‍ മലയാളി യുവതി കോവിഡ് ബാധിച്ചു മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവതി കോവിഡ് ബാധിച്ചു മരിച്ചു. ചെങ്ങന്നൂര്‍ നാരായണ സദനം ആശാ കുമാര്‍ (37) ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുവൈത്തിലെ സ്വകാര്യ സ്‌കൂള്‍ സ്റ്റാഫ് നഴ്സായിരുന്നു.
ഭര്‍ത്താവ്: ശ്യാം കുമാര്‍, കുവൈത്ത് ടൂറിസ്റ്റിക് കമ്പനി ജീവനക്കാരനാണ്. മക്കള്‍: ശ്രേയ, ശ്രെഷ്മ.
Your comment?