മുന്‍ വനംവകുപ്പ് മന്ത്രിയുടെ വസതിയില്‍ യുവതി മരിച്ചനിലയില്‍
ഭോപാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ ഉമാങ് സിങ്കാറിന്റെ വസതിയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. എം.എല്‍.എ.യുടെ സുഹൃത്തും അംബാല സ്വദേശിയുമായ 38-കാരിയെയാണ് ഷാഹ്പുരയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സിങ്കാറിന്റെ ജീവിതത്തില്‍ ഒരിടം കണ്ടെത്താന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അത് സംഭവിച്ചില്ലെന്നുമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. 30 ദിവസമായി യുവതി സിങ്കാറിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. രണ്ട് ദിവസമായി സിങ്കാര്‍ ഇവിടെ ഉണ്ടായിരുന്നില്ല.
ഗന്ധ്വാനി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് ഉമാങ് സിങ്കാര്‍. എ.ഐ.സി.സി. സെക്രട്ടറിയുമാണ്. 2019-20 കാലയളവില്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയുമായിരുന്നു.
Your comment?