മഴയത്ത് മുഖാവരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവുമെന്ന്
മഴയത്ത് മുഖാവരണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്. നനഞ്ഞ മുഖാവരണം ശരിയായ പ്രതിരോധം നല്‍കില്ലെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.
മഴയത്ത് കുടപിടിച്ച് പുറത്തിറങ്ങിയാലും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചാലും തുണി കൊണ്ടുള്ള മുഖാവരണത്തില്‍ ഈര്‍പ്പമുണ്ടാകും. നനഞ്ഞ മുഖാവരണം ഏറെസമയം ഉപയോഗിച്ചാല്‍ അലര്‍ജി ഉള്‍പ്പെടെ ഉണ്ടാകും.
മൂന്ന് പാളികളുള്ള മുഖാവണത്തിനുള്ളില്‍ നോണ്‍ വൂവണ്‍ ഫാബ്രിക് ആണ് രണ്ടാമത്തെ പാളിയായി ഉപയോഗിക്കുന്നത്. ഇത് നനഞ്ഞാല്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാകും.
Your comment?