അടൂരില്‍ ചാരായം വാറ്റിക്കൊണ്ടിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും പിടിയില്‍: കോട കലക്കിയിട്ടത് മൊബൈല്‍ മോര്‍ച്ചറിയില്‍
അടൂര്‍: ചാരായം വാറ്റിക്കൊണ്ടിരുന്ന ആംബുലന്‍സ് ഡ്രൈവറും സഹായിയും പൊലീസ് പിടിയില്‍. പത്തു ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. കോട കലക്കിയിടാന്‍ ഉപയോഗിച്ചിരുന്നത് മൊബൈല്‍ മോര്‍ച്ചറിയിലായിരുന്നു. മനുഷ്യ ശരീരത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലുള്ള രാസവസ്തുക്കള്‍ ചേര്‍ത്താണ് ചാരായം തയാറാക്കി കൊണ്ടിരുന്നത്.
നഗരസഭയ്ക്കുള്ളില്‍ കണ്ണങ്കോട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് സമീപം താമസിക്കുന്ന കൊണ്ടങ്ങാട്ട് താഴെതില്‍ പുത്തന്‍ വീട്ടില്‍ അബ്ദുള്‍ റസാഖി(33)നെയാണ് അടൂര്‍ പൊലീസ് പിടികൂടിയത്. ചാരായം വാറ്റാന്‍ സഹായിച്ച തമിഴ്നാട് സ്വദേശി അനീസിനെ(46) അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പ്രതികളായ സോബി തമ്പി, അമീന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
വീടിനോട് ചേര്‍ന്ന ചായ്പില്‍ വച്ചാണ് ചാരായം വാറ്റിയിരുന്നത്. കരിക്കട്ട, ബാറ്ററി എന്നിവയ്ക്ക് പുറമേ മനുഷ ശരീരത്തിന് ഹാനികരമായ സാധനങ്ങള്‍ ആണ് വാറ്റുന്നതിന് ഉപയോഗിരിച്ചിരുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആയ റസാക്ക് മൊബൈല്‍ മോര്‍ച്ചറിയുടെ മൂടി അഴിച്ചു മാറ്റിയതിന് ശേഷം അതിനുള്ളിലാണ് കോട കലക്കിയിട്ടിരുന്നത്. വാറ്റി വച്ചിരുന്ന 10 ലിറ്റര്‍ ചാരായം പിടികൂടി. കലക്കിയിട്ട കോട 200 ലിറ്ററോളം വരുമെന്നാണ് നിഗമനം.
അടൂരില്‍ നിന്നാണ് ഇയാളുടെ ആംബുലന്‍സ് ഓടിയിരുന്നത്. നേരത്തേ ആംബുലന്‍സിലും മൊബൈല്‍ മോര്‍ച്ചറിയിലുമായി ഇയാള്‍ കഞ്ചാവ് കടത്തുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടിയിരുന്നു. അന്ന് എസ്പിയുടെ ഷാഡോ പൊലീസ് ഇയാള്‍ക്ക് പിന്നാലെ കൂടിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇന്ന് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
Your comment?