‘ചൊവ്വയില്‍ ചൈനയിറങ്ങി’

Editor

ബെയ്ജിംഗ്: ചൈനയുടെ സുറോംഗ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങി. ഇന്ന് പുലര്‍ച്ചെയോടെയാണ് ടിയാന്‍വെന്‍1 ബഹിരാകാശ പേടകത്തില്‍ ചൈന വിക്ഷേപിച്ച സുറോംഗ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്. ചൈനീസ് സമയം രാവിലെ 7.18നായിരുന്നു പേടകം ഇറങ്ങിയതെന്നാണ് സ്ഥിരീകരണം.

മൂന്ന് മാസത്തോളം ചുവന്ന ഗ്രഹത്തെ വലംവച്ച ശേഷമാണ് ചൊവ്വയില്‍ സുറോംഗ് റോവര്‍ ഇറങ്ങിയത്. റോവര്‍ വിജയകരമായി ഇറക്കിയ ചൈനീസ് നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ സംഘത്തെ പ്രസിഡന്റ് ഷി ജിന്‍പിംഗ് അഭിനന്ദിച്ചു.

ചൈനീസ് പുരാണമനുസരിച്ച് അഗ്നിദേവന്റെ പേരില്‍ നിന്നാണ് സുറോംഗ് എന്ന പേര് റോവറിന് നല്‍കിയത്. ചൊവ്വയുടെ ഉട്ടോപ്പിയ, പ്ലാനിഷ്യ മേഖലയില്‍ ഗവേഷണത്തിനായാണ് ചൈന റോവര്‍ അയച്ചിരിക്കുന്നത്. ചൊവ്വയില്‍ ജീവനുണ്ടോയെന്ന് അറിയുകയാണ് ലക്ഷ്യം. നാസയുടെ പേടകമായ പെഴ്സിവീയറന്‍സ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും റോവറിറക്കിയത്.

ചന്ദ്രനില്‍ ചൈന വിജയകരമായി റോവര്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ചൊവ്വയില്‍ സമാന പരീക്ഷണം നടത്തുന്നത്. ചന്ദ്രനില്‍ റോവര്‍ ഇറങ്ങുന്നതിനെക്കാള്‍ സാങ്കേതികപരമായി ഏറെ ദുഷ്‌കരമാണ് ചൊവ്വാദൗത്യം.

ചൊവ്വയില്‍ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തില്‍ തന്നെ ചൊവ്വയില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യ രാജ്യം എന്ന അപൂര്‍വ നേട്ടവും ഇതോടെ ചൈനയ്ക്ക് സ്വന്തമായിരിക്കുകയാണ്. മൂന്ന് മാസത്തെ ദൗത്യ കാലാവധിയാണ് റോവറിന് നല്‍കിയിരിക്കുന്നത്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇന്ത്യക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായവുമായി ഒമാന്‍

തീരദേശത്തിന് ആകാശംമുട്ടെ അഭിമാനം പകര്‍ന്നു ജെനി ജെറോം തിരുവനന്തപുരത്ത് പറന്നിറങ്ങും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015