മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരി ഷാള്‍ ചക്രത്തില്‍ കുടുങ്ങി ബൈക്കിന് പിന്നില്‍ നിന്ന് വീണ് മരിച്ചു
പത്തനംതിട്ട: മകനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുരുങ്ങി റോഡിലേക്ക് തലയിടിച്ചു വീണു മരിച്ചു. നരിയാപുരംവളവില്‍ സോനുഭവനം കുഞ്ഞു കുഞ്ഞിന്റെ മകള്‍ സുജാത(52)യാണ് മരിച്ചത്. കുളനട മൃഗാശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്യുന്ന സുജാത മകനൊപ്പം ബൈക്കില്‍ വരുമ്പോള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തളം-പത്തനംതിട്ട റോഡില്‍ കാക്കമുക്ക് പള്ളിക്ക് മുന്നില്‍ വച്ചാണ് അപകടം സംഭവിച്ചത്.
ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരിച്ചു. ലോക്ഡൗണ്‍ പ്രമാണിച്ച് ഉച്ച വരെ മാത്രമായിരുന്നു സുജാതയ്ക്ക് ഡ്യൂട്ടി. അത് കഴിഞ്ഞു വരുമ്പോഴാണ് അപകടം. കേരള എന്‍.ജി.ഒ സംഘ് മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ബി.ജെ.പിയുടെ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: സോനു, സോജൂ, സോജി. സംസ്‌കാരം ചൊവ്വാഴ്ച
വീട്ടു വളപ്പില്‍.
Your comment?