ചിറ്റയം ഗോപകുമാര്‍ സ്വന്തം ബൂത്തില്‍ പിന്നിലായി
അടൂര്‍: ചിറ്റയം ഗോപകുമാര്‍ സ്വന്തം ബൂത്തില്‍ പിന്നിലായി.
അടൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ കുത്തനെ ഇടിവുണ്ടായത് മുന്നണിയെ അലോസരപ്പെടുത്തുന്നു.
അടൂര്‍ നഗരസഭയിലെ 86-ാം നമ്പര്‍ ബൂത്തില്‍ ചിറ്റയത്തിന് 124 വോട്ടാണ് ലഭിച്ചത്. അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി എം.ജി. കണ്ണന് 281 വോട്ടു ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്‍ 104 വോട്ടും നേടി.പ്രതാപനും സ്വന്തം ബൂത്തില്‍ കാര്യമായ വോട്ടു ലഭിച്ചില്ല. പന്തളം നഗരസഭയിലെ 14 (എ) ബൂത്തില്‍ പ്രതാപന് 85 വോട്ടാണ് ലഭിച്ചത്. ഈ ബൂത്തില്‍ എം.ജി. കണ്ണന് 148 വോട്ടും ചിറ്റയത്തിന് 130 വോട്ടും കിട്ടി.
Your comment?