തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ results.eci.gov.in എന്ന വെബ് സൈറ്റിലും ഫലങ്ങള്‍ ലഭ്യമാകും. മേയ് രണ്ടിന് രാവിലെ എട്ടുമുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങും. സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ മീഡിയാ സെന്റര്‍ സ്ഥാപിക്കും. കളക്ടറേറ്റിലും ജില്ലാതല മീഡിയ സെന്റര്‍ ഒരുക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ് പറഞ്ഞു.
വോട്ടര്‍മാരെ പ്രചോദിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരിടത്തു നിന്നു നല്‍കുക എന്ന ലക്ഷ്യവുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ ആപ്പ് നിര്‍മ്മിച്ചത്. അതിന്റെ ഭാഗമായി ഇത്തവണ തെരഞ്ഞെടുപ്പ് ഫലവും ഈ ആപ്പിലൂടെ അറിയാം.
Your comment?