നെല്ലിമുകളിലെ കണ്ടെയ്മെന്റ് സോണില്‍ കള്ളുഷാപ്പ് തുറക്കാമോ? വേലി ചാടിയാല്‍ കണ്ടെയ്ന്‍മെന്റ സോണില്‍ വീണു പോകും.. വേലിക്കരികില്‍ നിന്ന് പ്രേമിക്കുന്ന കാമുകീ-കാമുകന്മാരെ പോലെ ‘കള്ളുവണ്ടി’

കടമ്പനാട്: കണ്ടെയ്ന്‍മെന്റ് സോണില്‍ കള്ളുഷാപ്പ് തുറക്കാമോ? പലചരക്ക്, പച്ചക്കറി, കോഴിയിറച്ചി, ആശുപത്രി പോലെയുള്ള അവശ്യസര്‍വീസ് ആയതിനാല്‍ തുറക്കാമെന്നാണത്രേ പറയുന്നത്. പക്ഷേ, പാര്‍സല്‍ മാത്രം നല്‍കണം. അതു കള്ളായാലും കക്കാ ഇറച്ചി ആയാലും. അങ്ങനെ കടമ്പനാട് പഞ്ചായത്തിലെ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത് കണ്ടെയ്ന്‍മെന്റ് സോണിലാണ്. ഇവിടേക്കുള്ള പ്രവേശനം വേലി കെട്ടി തിരിച്ചിരിക്കുകയാണ്.
വേലിക്കരികില്‍ നിന്ന് പ്രേമിക്കുന്ന കാമുകീ-കാമുകന്മാരെ പോലെ കള്ളുവണ്ടി വന്ന് ഷാപ്പിലേക്ക് ലോഡിറക്കുന്നത് ഈ വേലിക്കെട്ടിന് അരികില്‍ നിന്നാണ്. വേലി ചാടിയാല്‍ കണ്ടെയ്ന്‍മെന്റ സോണില്‍ വീണു പോകും. അതാണ്, ഇങ്ങനെ ഒരു സാഹസം. ബാറും മദ്യവില്‍പ്പനശാലകളും അടച്ചു പൂട്ടിയപ്പോഴും കള്ളുഷാപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. കള്ളും കറിയുമൊക്കെ പാര്‍സല്‍ ആയി നല്‍കുന്നതിന് അനുവദിച്ചിട്ടുണ്ട്.
കടമ്പനാട് ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡ് നെല്ലിമുകളില്‍ കോവിഡ് രോഗം സ്ഥിതീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികാ വിവരങ്ങള്‍ കണക്കിലെടുത്താണ് പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശപ്രകാരം് ഏഴ് ദിവസത്തേക്ക് കണ്ടെയ്മെന്റ് സോണ്‍ ആക്കിയത്. നെല്ലിമുകള്‍ പാലത്തിന് സമീപം, ആനമുക്ക്, കന്നുവിള, വെള്ളിശ്ശേരില്‍ പടി എന്നീ റോഡുകളാണ് താല്കാലികമായി അടക്കുകയും ചെയ്തു. എന്നാല്‍ നെല്ലിമുകള്‍ പാലത്തിന് സമീപം അടച്ച റോഡിന് ഉള്‍വശത്താണ് കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് ദിവസവും കള്ള് എത്തിക്കുന്നത്. താല്കാലികമായി കെട്ടിയടച്ച വേലിയ്ക്ക് മുകളില്‍ കൂടിയാണ്. ഈ വേലിയില്‍ നിന്ന് കഷ്ടിച്ച് 10 മീറ്റര്‍ മാത്രമാണ് കള്ളുഷാപ്പിലേക്കുള്ള ദൂരം. പിക്കപ് വാനില്‍ എത്തിക്കുന്ന കള്ള് റോഡില്‍ വച്ചുതന്നെ വിതരണകുപ്പികളിലേക്ക് പകരുന്നത്. ഇതിനുശേഷമാണ് ഈ കുപ്പികള്‍ ക്യാനില്‍ നിറച്ച്കള്ളുഷാപ്പില്‍ എത്തിക്കുന്നത്. മഹാമാരി പടരുന്ന സാഹചര്യത്തില്‍ കള്ളുകച്ചവടംവേണമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Your comment?