ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി

ദുബായ് :ഇന്ത്യയില്‍ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന വിലക്ക് മേയ് നാലിന് അവസാനിക്കാനിരിക്കെയാണു 10 ദിവസത്തേക്കുകൂടി നീട്ടിയത്.
ഈ മാസം 22ന് പ്രഖ്യാപിച്ച വിലക്ക് പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെയും യുഎഇയിലെയും വിവിധ വിമാനത്താവളങ്ങളില്‍ സമയപരിധി തീരുന്നതിന് മുന്‍പ് തിരിച്ചുവരുന്നവരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. യുഎഇയിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുകയും ചെയ്തിരുന്നു.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 24ന് അര്‍ധരാത്രി 12 മുതല്‍ അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതേ തുടര്‍ന്നു നാട്ടില്‍ അവധിക്കു പോയ പ്രവാസികള്‍ പലരും തിരിച്ചുവരാനാകാതെ കുടുങ്ങി. അതേസമയം, മേയ് അഞ്ച് മുതല്‍ എയര്‍ ഇന്ത്യയടക്കം ഇന്ത്യയില്‍ നിന്നു ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. ഇനി മേയ് 14 വരെ കാത്തിരുന്നാലേ തിരിച്ചു വരവ് സാധ്യമാകൂ.
Your comment?