ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു
ന്യൂയോര്‍ക്ക് : ബഹിരാകാശ സഞ്ചാരി മൈക്കിള്‍ കോളിന്‍സ് (90) അന്തരിച്ചു. ട്വിറ്ററിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിള്‍ കൊളിന്‍സ്. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരായിരുന്നു ആ സംഘത്തിലെ മറ്റു രണ്ടു അംഗങ്ങള്‍. 1969 ജൂലൈയിലായിരുന്നു ഈ ചരിത്രദൗദ്യം.
സമ്പൂര്‍ണ ചന്ദ്രയാത്ര എന്ന നിലയില്‍ അപ്പോളോ 11 ദൗത്യം പുറപ്പെട്ടത് 1969 ജൂലൈ 16നു രാവിലെയാണ്. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര പുരുഷന്‍മാരായി. കൊളംബിയ എന്ന ആ കമാന്‍ഡ് മൊഡ്യൂളിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് മൈക്കല്‍ കോളിന്‍സ് ആയിരുന്നു. ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍നിന്നു തിരിച്ചു വരുന്നതുവരെ മൈക്കിള്‍ കൊളിന്‍സ് ചന്ദ്രനു ചുറ്റും കമാന്‍ഡ് മൊഡ്യൂളുമായി കറങ്ങുകയായിരുന്നു.
Your comment?