ഇന്ത്യയുടെ ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ ഈ ഒരു ദൃശ്യം മാത്രം മതി
മുംബൈ: കോവിഡിന്റെ ഭീകരത എന്തെന്നു മനസ്സിലാക്കി തരുന്ന ചിത്രമാണു മഹാരാഷ്ട്രയില്‍നിന്നു പുറത്തുവരുന്നത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണവും കൂടിയതോടെ മൃതദേഹങ്ങള്‍ക്കു ആദരവ് നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആഗ്രഹിച്ചാല്‍ പോലും കഴിയാത്ത സ്ഥിതി. സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങള്‍ ഓരോ പ്ലാസ്റ്റിക് ബാഗുകളിലാക്കി ഒരു ആംബുലന്‍സില്‍ കുത്തിനിറച്ചു കൊണ്ടുപോകുന്ന കാഴ്ച ആരെയും നടുക്കുന്നതാണ്.
ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീര്‍ഥ് മറാത്ത്‌വാഡ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച 22 പേരുടെ മൃതദേഹങ്ങളാണ് ആംബുലന്‍സില്‍ കുത്തിനിറച്ചു സംസ്‌കരിക്കാന്‍ െകാണ്ടുപോയത്. മരിച്ചവരുടെ ബന്ധുക്കള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Your comment?