ആശങ്കയില്‍ ചേന്നംപുത്തൂര്‍ കോളനി: 15 പേര്‍ക്ക് കോവിഡ്

അടൂര്‍(പള്ളിക്കല്‍) : 15 പേര്‍ക്ക് കോവിഡ് . ആശങ്കയില്‍ ചേന്നംപുത്തൂര്‍ കോളനി. രോഗം പകരുന്ന ഭീതി ഒരു വശത്ത് . മറുഭാഗത്ത് പട്ടിണി .എന്തു ചെയ്യണമെന്നറിയാതെ കൈകുഞ്ഞുങ്ങളടക്കം 250 ല്‍ അധികം ആളുകള്‍ വലയുകയാണ്. കോവിഡ് വരാതിരിക്കാന്‍ പട്ടിണി കിടക്കണോ എന്നാണ് ക്കോളനിവാസികളുടെ ചോദ്യം. രണ്ട് മീറ്റര്‍ മാത്രം അകലത്തിലുള്ള 34 ഒറ്റമുറിയും അടുക്കളയും മാത്രമുളള വീടുകളിലാണ് ഇവര്‍ താമസിക്കുന്നത്. കോവിഡ് രോഗികളും ആ വീട്ടില്‍ രോഗം ഇല്ലാത്തവരും ഇപ്പോള്‍ ഈ വീട്ടില്‍ തന്നെ കഴിയുന്നു. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഡോക്ടര്‍ ഉള്‍പടെയെത്തി ആവശ്യമരുന്നുകള്‍ നല്‍കി. ഏഴ് ദിവസം മുന്‍പ് ഒരാളില്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 15 പേര്‍ക്കായി . 250 ആളുകള്‍ക്ക് കൂടി രണ്ട് കക്കൂസ് മാത്രമേ ഉള്ളു .
കോവിഡ് രോഗികളും ഈ കക്കൂസ് ആണ് ഉപയോഗിക്കുന്നത്. രോഗികളെ ഇവിടനിന്ന് മാറ്റി താമസിപ്പിക്കാന്‍ സൗകര്യങ്ങളില്ലന്നാണ് ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നത്. ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരും പുറത്തിറങ്ങായിട്ടില്ല. അരിയും സാധനങ്ങളും തീര്‍ന്നു. ജോലിക്ക് പോകാന്‍ കഴിയാതെ വീടുകള്‍ പട്ടിണിയിലായി. പഞ്ചായത്തില്‍ നിന്ന് കഴിഞ്ഞ ദിവസം 500 ലിറ്റര്‍ കുടിവെള്ളമെത്തിച്ചു നല്‍കി. മഴയായതിനാല്‍ കുടിവെള്ളത്തിന് ക്ഷാമമില്ലന്നും പട്ടിണി മാറ്റാന്‍ അരിയും സാധനങ്ങളും വേണം. പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതമാക്കണം. കോവിഡ് രോഗമുള്ളവരെ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കണം. ഇതാണ് കോളനി നിവാസികള്‍ ആവിശ്യപ്പെടുന്നത്. മഴ കൂടി ആയതിനാല്‍ ഇവിടത്തെ താമസം തന്നെ ദുഷ്‌കരമാണ്. പഞ്ചായത്തോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് കോളനിയുടെ ഇപ്പോഴത്തെ അവസ്ഥ.
Your comment?