തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി
ലോസ് ആഞ്ജലീസ്:തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിന് തുടക്കമായി.നൊമാഡ് ലാന്‍ഡ് സംവിധാനം ചെയ്ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക.മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് ചൈനക്കാരിയായ ക്ലൂയി ചാവോ.
ജൂദാസ് ആന്‍ഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ അഭിനയിന് ഡാനിയല്‍ കലൂയ മികച്ച സഹനടനായി.മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരം പ്രോമിസിങ് യങ് വുമണിന്റെ രചന നിര്‍വഹച്ച എമറാള്‍ഡ് ഫെന്നലും മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിര്‍വഹിച്ച ക്രിസ്റ്റഫര്‍ ഹാംപ്ടണും ഫ്‌ളോറിയന്‍ സെല്ലറും നേടി.
അവസാന ലിസ്റ്റില്‍ ഇന്ത്യന്‍ സാന്നിധ്യമൊന്നുമില്ല. ഇന്ത്യയുടെ ഔദ്യോഗിക് എന്‍ട്രിയായലിജോ ജോസ് പെല്ലിശ്ശേിയുടെ ജല്ലിക്കെട്ട് തുടക്കത്തില്‍ തന്നെതള്ളിപ്പോയി. തമിഴ് ചിത്രം സൂരറൈ പോട്ര് ജൂറിക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല.
Your comment?