അടൂര്‍ താലൂക്കില്‍ പൊലീസ് പരിശോധന ശക്തം
അടൂര്‍:കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ അടൂര്‍ താലൂക്കില്‍ പൊലീസിന്റെ ശക്തമായ പരിശോധന. 26 കേന്ദ്രങ്ങളിലായിരുന്നു പൊലീസ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നത്. നിരത്തിലിറങ്ങിയ ഇരുചക്രവാഹനങ്ങള്‍ തൊട്ട് ലോറി വരെയുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ചിട്ടാണ് വിട്ടത്. മതിയായ രേഖകള്‍ ഇല്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.
അടൂരില്‍ പത്തിടത്തും പന്തളത്ത് എട്ടിടത്തും ഏനാത്ത് മൂന്നിടത്തും കൊടുമണ്ണില്‍ അഞ്ചിടത്തുമായിരുന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നത്. ഇതു കൂടാതെ അടൂരില്‍ അഞ്ചും പന്തളത്തും ഏനാത്തും മൂന്നു വീതവും കൊടുമണ്ണില്‍ രണ്ടും വാഹന പട്രോളിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. അടൂര്‍ നഗരത്തില്‍ കെഎസ്ആര്‍ടിസി ജംക്ഷനിലും നെല്ലിമൂട്ടില്‍പ്പടിയിലും ജനറല്‍ ആശുപത്രിയുടെ ഭാഗത്തുമാണ് പരിശോധന ശക്തമാക്കിയിരുന്നത്. അടൂര്‍, ഏനാത്ത്, കൊടുമണ്‍, പന്തളം പൊലീസ് സ്റ്റേഷനുകളില്‍ പരിധിയില്‍ 117 പൊലീസുകാരെയാണ് പരിശോധനയ്ക്കായി നിരത്തിലിറക്കിയതെന്ന് ഡിവൈഎസ്പി ബി. വിനോദ് പറഞ്ഞു.
Your comment?