ശനി, ഞായര്‍ കര്‍ശനനിയന്ത്രണം ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി
ശനി, ഞായര്‍ ദിവസങ്ങളില്‍ ആവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും, കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ, ഗൃഹപ്രവേശ ചടങ്ങുകളില്‍ പരമാവധി 75 പേരെ അനുവദിക്കും. ഭക്ഷണസാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന ഏറ്റവും അടുത്തുള്ള കടകളില്‍ നിന്നും വാങ്ങുന്നതിനും ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ഈദിവസങ്ങളില്‍ അനുമതിയുണ്ട്, വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് ഒഴിവാക്കുന്നതിന് റസ്റ്റോറന്റുകളില്‍ പാഴ്സലുകളും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. ആളുകള്‍ക്ക് അവശ്യ യാത്രകള്‍ ചെയ്യാം, ആവശ്യമായ രേഖ കൈയില്‍ കരുതേണ്ടതാണ്. സ്വകാര്യ ടാക്സികള്‍ തടയില്ല. പക്ഷേ, യാത്രാരേഖകള്‍ കാണിക്കേണ്ടതാണ്.
ട്യൂഷന്‍ സെന്ററുകള്‍ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ല. നോമ്പുകാര്‍ക്ക് പ്രാര്‍ഥനയും മറ്റും നടത്തുന്നതിന് രാത്രി ഒന്‍പതിനു ശേഷം പ്രോട്ടോകോള്‍ അനുസരിച്ച് അനുമതിയുണ്ട്. ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം.
Your comment?