ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: കര്‍ഫ്യൂ പ്രഖ്യാപിച്ച ശനിയാഴ്ചയും ഞായറാഴ്ചയും ഹോട്ടലുകളില്‍ പാഴ്സല്‍ കൗണ്ടറുകള്‍ മാത്രം പ്രവര്‍ത്തിക്കാം. വീടുകളില്‍ എത്തിച്ചുനല്‍കുകയുമാവാം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അത്യാവശ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ഇവിടത്തെ ജീവനക്കാര്‍ സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമില്ല. ഐ.ടി. മേഖലയില്‍ അത്യാവശ്യത്തിനു മാത്രം ജീവനക്കാരെയേ ഓഫീസില്‍ വന്ന് ജോലിചെയ്യാന്‍ അനുവദിക്കാവൂ.
Your comment?