ജര്‍മനിയില്‍ നിന്നുള്ള വിദഗ്ധ മെഡിക്കല്‍ സംഘം എം.എ.യൂസഫലിയെ പരിശോധിച്ചു

അബുദാബി: ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് അബുദാബിയില്‍ വിശ്രമിക്കുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയെ ജര്‍മനിയില്‍ നിന്നുള്ള പ്രമുഖ ന്യൂറോ സര്‍ജന്‍ പ്രഫ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ചികിത്സയുടെ ഭാഗമായി അബുദാബി ബുര്‍ജില്‍ ആശുപത്രിയില്‍ ഈ മാസം 13നു നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.
യൂസഫലിയുടെ മരുമകനും അബുദാബി ബുര്‍ജില്‍ ആശുപത്രി ഉടമയുമായ ഡോ. ഷംസീര്‍ വയലിലാണു ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയില്‍ എത്തിച്ചു തുടര്‍ചികിത്സ ഏകോപിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടു വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിട്ടുണ്ട്.എല്ലാ പ്രാര്‍ഥനകള്‍ക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാര്‍ പറഞ്ഞു.
Your comment?