ലോറിക്കും ഭിത്തിക്കുമിടയില്‍പ്പെട്ട് ലോറി ഉടമ മരിച്ചു

Editor

അടൂര്‍: ലോറിക്കും ഭിത്തിക്കുമിടയില്‍പ്പെട്ട് ലോറി ഉടമ മരിച്ചു. അടൂര്‍ കണ്ണംകോട് കൈലാസത്തില്‍ അനൂപ്(33) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15-ന് പെരിങ്ങനാട് തെക്കുംമുറി അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. ഇവിടെ പുരയിടത്തില്‍ പാറ ഇറക്കാന്‍വന്ന ലോറിക്ക് അനൂപ് വശം പറഞ്ഞുകൊടുക്കുകയായിരുന്നു. ഇതിനിടെ പിറകോട്ട് എടുത്ത ലോറിയുടെ പിന്‍ചക്രം അങ്കണവാടിയുടെ സെപ്ടിക്ക് ടാങ്കിന്റെ സ്ലാബില്‍ കയറി. സ്ലാബ് തകര്‍ന്ന് ലോറി വലതുവശത്തേക്ക് ചെരിഞ്ഞു. ഇതോടെ, അനൂപ് ലോറിക്കും അങ്കണവാടി കെട്ടിടത്തിനും ഇടയിലായിപ്പോയി. മണ്ണുമാന്തിയന്ത്രം എത്തിച്ച് നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് ലോറി മാറ്റിയശേഷമാണ് അനൂപിനെ പുറത്തെടുത്തത്. ഉടന്‍തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അഖില. മക്കള്‍: അര്‍ജുന്‍, ആര്‍ജവ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഐടി ഉദ്യോഗസ്ഥനെയും ഗര്‍ഭിണിയായ ഭാര്യയെയും യുഎസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോയി മടങ്ങിയ പതിനാറുകാരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ