ആംബുലന്‍സില്‍ കോവിഡ് രോഗിയെ ഡ്രൈവര്‍ പീഡിപ്പിച്ച കേസില്‍ വിചാരണ ജൂണ്‍ മൂന്നിന് ആരംഭിക്കും

Editor

പത്തനംതിട്ട: ആറന്മുളയില്‍ ആംബുലന്‍സില്‍ കോവിഡ് രോഗിയെ ഡ്രൈവര്‍ പീഡിപ്പിച്ച കേസില്‍ ജൂണ്‍ മൂന്നിന് വിചാരണ ആരംഭിക്കും. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസ് പരിഗണിക്കുക.

ആദ്യം ഇരയായ പെണ്‍കുട്ടിയെ കോടതി വിസ്തരിക്കും. പിന്നീട് 94 സാക്ഷികളുടെ വിസ്താരം നടത്തും. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രതി നൗഫലിനെ കോടതി കേള്‍ക്കും.

സെപ്തംബര്‍ അഞ്ചിന് രാത്രിയുണ്ടായ സംഭവത്തില്‍, പ്രതി നൗഫല്‍ ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ കുറ്റപത്രം വായിച്ച് കേട്ട വേളയില്‍ പ്രതി നൗഫല്‍ കുറ്റം നിഷേധിച്ചിരുന്നു.
എന്നാല്‍ പീഡനശേഷം പ്രതി പെണ്‍കുട്ടിയോട് മാപ്പ് ചോദിക്കുന്ന ശബ്ദരേഖ, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍, ആംബുലന്‍സിന്റെ ജി.പി.എസ്. രേഖകള്‍ എന്നിവ നിര്‍ണായക തെളിവുകളാണ്.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായരെ കോടതി അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ