കോന്നി നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കുന്ന ബൂത്ത് കമ്മറ്റിക്ക് 10,001രൂപ ഇനാം: എന്‍.ഡി.എ പരാതി നല്‍കി
കോന്നി: നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിന് ഏറ്റവും കൂടുതല്‍ വോട്ട് ഭൂരിപക്ഷം നല്‍കുന്ന ബൂത്ത് കമ്മറ്റിക്ക് 10,001 രൂപ നല്‍കുമെന്ന വാഗ്ദാനത്തിനെതിരേ എന്‍.ഡി.എ വരണാധികാരിക്കും ഡിവൈ.എസ്.പിക്കും പരാതി നല്‍കി. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ ചീഫ്ഇലക്ഷന്‍ ഏജന്റായ അഡ്വ.എ.വി. അരുണ്‍ പ്രകാശാണ് പരാതിക്കാരന്‍. കോന്നി ജനശക്തി എന്ന ഫേസ് ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
കോന്നി നിയമസഭ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ഭൂരിപക്ഷം നല്‍കുന്ന ബൂത്ത് കമ്മറ്റിക്ക് ഷാര്‍ജ ഇന്‍കാസ്‌കമ്മറ്റിയുടെ സ്നേഹ സമ്മാനം 10,001 രൂപ എന്നാണ് റോബിന്‍ പീറ്ററിന്റെ ചിത്രവും പേരും ചിഹ്ന വും വച്ച് തയാറാക്കിയ പോസ്റ്ററില്‍ ഉള്ളത്. ഇത് വോട്ടര്‍മാരെ കൈക്കൂലി കൊടുത്ത് സ്വാധീനിക്കാന്‍ വേണ്ടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു.
Your comment?