ഏപ്രിലില്‍ മുടങ്ങാതെ കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: അവധികള്‍ മാറ്റിവെച്ച് ഏപ്രിലില്‍ മുഴുവന്‍ ദിവസവും കോവിഡ് പ്രതിരോധകുത്തിവെപ്പ് നടത്തണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഞായറാഴ്ചകളോ ഗസറ്റിലെ പൊതുഅവധികളോ നോക്കാതെ എല്ലാദിവസവും വാക്‌സിന്‍ നല്‍കണം. പൊതു, സ്വകാര്യ മേഖലയിലെ എല്ലാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഈ മാസം മുഴുവന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
45 വയസ്സിനുമുകളിലുള്ളവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് വ്യാഴാഴ്ച തുടങ്ങിയ പശ്ചാത്തലവും രോഗവ്യാപനംകൂടിവരുന്നതും കണക്കിലെടുത്താണ് കേന്ദ്രനിര്‍ദേശം. രാജ്യമൊട്ടുക്കും ആറരക്കോടി ഡോസുകള്‍ ഇതുവരെ കുത്തിവെച്ചു. 60-നുമുകളിലുള്ള 1,38,195 പേര്‍ വാക്‌സിന്റെ രണ്ടുഡോസുമെടുത്തു. ഒറ്റ ഡോസുമാത്രമെടുത്തവരുടെ എണ്ണം 3,83,48,737 ആണ്. രണ്ടുഡോസും സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 52,50,704-ഉം കോവിഡ് മുന്നണിപ്പോരാളികള്‍ 39,45,796-ഉം ആണ്.
Your comment?