5:32 pm - Thursday November 24, 5031

അടൂരില്‍ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം: എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യത പ്രവചിച്ച് അടൂര്‍ വാര്‍ത്തയുടെ തല്‍സമയ പ്രി-പോള്‍ സര്‍വേ

Editor

അടൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടൂര്‍ വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് സംഘടിപ്പിച്ച പ്രി-പോള്‍ സര്‍വേയില്‍ തെളിയുന്നത്എല്‍ഡിഎഫിനും യുഡിഎഫിനും തുല്യസാധ്യത. ചൊവ്വാഴ്ച രാത്രി എട്ടു മുതല്‍ ഒമ്പതു മണി വരെ നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫും യുഡിഎഫും 48 ശതമാനം വോട്ട് വീതം നേടി തുല്യത പാലിച്ചു. ബഹുദൂരം പിന്നില്‍ പോയ എന്‍ഡിഎയ്ക്ക് മൂന്നു ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്.

1700ഓളം പേരാണ് ഒരു മണിക്കൂര്‍ സര്‍വേയില്‍ പങ്കെടുത്തത്. വോട്ടുകളുടെ എണ്ണം നോക്കിയാല്‍ നേരിയ ഭൂരിപക്ഷം യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണനാണുള്ളത്. കനത്ത വോട്ടിങ് ആണ് ഒരു മണിക്കൂര്‍ കൊണ്ട് നടന്നത്. മണ്ഡലത്തില്‍ നടക്കുന്ന കടുത്ത മത്സരത്തിന്റെ മുഴുവന്‍ തീവ്രതയും പ്രീ-പോളില്‍ പ്രതിഫലിച്ചു. ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. ഒരു ഘട്ടത്തില്‍ മുന്നിലായിരുന്ന ചിറ്റയത്തിന് പിന്നാലെ എത്തിയ കണ്ണന്‍ മറി കടക്കുകയും ചെയ്തു.

അടൂരില്‍ ആരു ജയിക്കുമെന്ന് പ്രവചനം അസാധ്യമാണെന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. വരും ദിവസങ്ങളില്‍ വിജയത്തിനായി കടുത്ത പ്രവര്‍ത്തനം തന്നെ ഇരുകൂട്ടരും നടത്തേണ്ടി വരും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

‘അടൂരിലോട്ട്’ അടൂര്‍ വാര്‍ത്ത അവതരിപ്പിക്കുന്ന പ്രീ -പോള്‍ സര്‍വ്വേ തത്സമയും.. ഇന്ന് രാത്രി എട്ടു മുതല്‍ ഒമ്പതു വരെ

‘അടൂരിലോട്ട്’ അടൂര്‍ വാര്‍ത്ത അവതരിപ്പിക്കുന്ന പ്രീ -പോള്‍ സര്‍വ്വേ (2) തത്സമയും.. ഇന്ന് രാത്രി 7 മുതല്‍ 9 വരെ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ