പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് കേരളത്തില്‍ ആദ്യം കോളജ് അനുവദിച്ചത് യുഡിഎഫ് സര്‍ക്കാര്‍: ഉമ്മന്‍ചാണ്ടി
അടൂര്‍: പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കേരളത്തില്‍ ആദ്യമായി കോളേജ് അനുവദിച്ചത് കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് ആണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വളരെയധികം പിന്നോക്ക നില്‍ക്കുന്ന മൂന്ന് പട്ടികജാതി വിഭാഗത്തില്‍പെട്ട സംഘടനകള്‍ക്ക് തന്റെ ഗവണ്‍മെന്റ് കാലത്ത് പുതിയ കോളേജുകള്‍ അനുവദിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച എല്‍ഡിഎഫും ഗവണ്‍മെന്റ് പട്ടികജാതിക്കാര്‍ക്ക് വേണ്ടി ഒരു സ്‌കൂള്‍ പോലും തുറക്കാന്‍ തയ്യാറായില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുണ്ടപ്പള്ളി ചാങ്ങേലില്‍ കോളനിയില്‍ നടന്ന കുടുംബ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടപ്പള്ളി സുഭാഷ് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി എം. ജി. കണ്ണന്‍, ആന്റോ ആന്റണി എംപി, യുഡിഎഫ് കണ്‍വീനര്‍ പഴകുളം ശിവദാസന്‍, മണ്ണടി പരമേശ്വരന്‍, തോപ്പില്‍ ഗോപകുമാര്‍, തേരകത്ത് മണി, രാഹുല്‍ മാംക്കൂട്ടം, സി. കൃഷ്ണകുമാര്‍, എം. ആര്‍. ജയപ്രസാദ്, ഉമ്മന്‍ തോമസ്, അനൂപ് ചന്ദ്രശേഖര്‍, ഷെല്ലി ബേബി ,ജി മനോജ്,റിനോ പി രാജന്‍, റെജി മാമ്മന്‍,ഷിബു ഉണ്ണിത്താന്‍, പ്രദീപ് മുണ്ടപ്പള്ളി, സജി ഡാനിയേല്‍, രാജേഷ് അച്ചോട്ട്, അനന്തു ബാലന്‍, ക്രിസ്റ്റോ കൊച്ചുപറമ്പില്‍, പഴകുളം നാസര്‍, ഗോപി എന്നിവര്‍ പ്രസംഗിച്ചു.
Your comment?