ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിനെതിരായ ഹര്‍ജി
കൊച്ചി: നാമനിര്‍ദേശപത്രിക തള്ളിയതിനെതിരേ തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ ബി.ജെ.പി.സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച 12-ന് പരിഗണിക്കാന്‍ മാറ്റി. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം അറിയിക്കാന്‍ നിര്‍ദേശിച്ചാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജി മാറ്റിയത്.
സാങ്കേതിക പിഴവിന്റെപേരില്‍ പത്രിക തള്ളിയതിനെയാണ് തലശ്ശേരിയിലെ ബി.ജെ.പി.സ്ഥാനാര്‍ഥി എന്‍. ഹരിദാസും ഗുരുവായൂരിലെ സ്ഥാനാര്‍ഥി അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്യുന്നത്. ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി കോടതി ഇരു ഹര്‍ജികളും കേട്ടു.
Your comment?