നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു.115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. കഴക്കൂട്ടമടക്കം മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ്(കോഴിക്കോട് നോര്‍ത്ത്), സി.കെ പദ്മനാഭന്‍(ധര്‍മ്മടം) പി.കെ കൃഷ്ണദാസ്(കാട്ടാക്കട) എന്നിരും മത്സരിക്കും. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.
Your comment?