അടൂരില്‍ എം.ജി കണ്ണന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും; ചിറ്റയം, കണ്ണന്, പ്രതാപന്: അടൂര്‍ അര്‍ക്കൊപ്പം..?
അടൂര്‍: കാത്തിരിപ്പിന് വിരാമം, അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എം.ജി കണ്ണന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. പ്രഖ്യാപനം ഇന്ന് രാവിലെ 11 മണിയോടെ ഉണ്ടാകും.
എന്നാല്‍ എം ജി കണ്ണന് സീറ്റ് നല്‍കിയതിനെതിരെ പ്രാദേശികമായി പ്രതിഷേധം ഉയരുന്നുണ്ട്. നവ മാധ്യമങ്ങളിലും, അല്ലാതെയും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.നേരത്തെ പോസ്റ്ററുകളും കണ്ണന് എതിരായി മണ്ഡലത്തില്‍ പ്രത്യക്ഷ്യപ്പെട്ടിരുന്നു. എം.ജി കണ്ണനെ കൂടാതെ ,മുന്‍ അടൂര്‍ നഗരസഭാ ചെയര്മാന് ബാബു ദിവാകരന് , ജില്ലാ പഞ്ചായത്തംഗം വി.ടി അജോമോന്‍ എന്നിവരാണ് അവസാന റൗണ്ടില്‍ ഇടപിടിച്ചത്.
കോന്നിയില്‍ റോബിന് പീറ്റര്‍, റാന്നിയില്‍ റിങ്കു ചെറിയാന്, ആറന്മുളയില് ശിവദാസന്‍ നായര്‍ എന്നിവരാകും സ്ഥാനാര്‍ത്ഥിയാവുക.
Your comment?