15,16 തീയതികളില്‍ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) 15,16 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തും. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
11ന് ശിവരാത്രി അവധിയുമാണ്. 9 ബാങ്കുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനപ്രകാരം പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
ഇന്നും 12നും പ്രതിഷേധ മാസ്‌ക് ധരിച്ചു ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്.പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിനെതിരെ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും പണിമുടക്കും. എല്‍ഐസിയുടെ ഓഹരി വില്‍പനയ്‌ക്കെതിരെ 18ന് എല്‍ഐസി ജീവനക്കാര്‍ പണിമുടക്കും.
കര്‍ഷക സമരം നയിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ചേര്‍ന്ന ട്രേഡ് യൂണിയന്‍സ് സമിതിയും 15നു സ്വകാര്യവല്‍ക്കരണ വിരുദ്ധ ദിനമായി ആചരിക്കും.
Your comment?