5:32 pm - Monday November 24, 0324

പി.വി.സിന്ധു സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍

Editor

ബാസല്‍: ഇന്ത്യന്‍ താരം പി.വി.സിന്ധു സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു ഫൈനലിലെത്തിയത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 22-20, 21-10. തായ്ലന്‍ഡ് ഓപ്പണില്‍ സിന്ധുവിനെ മിയ കീഴടക്കിയിരുന്നു. ഈ തോല്‍വിക്കുള്ള മധുരപ്രതികാരമായിരുന്നു സിന്ധുവിന്റേത്.

ലോക ഏഴാം നമ്പര്‍ താരമായ സിന്ധു ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിനേയോ തായ്ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങ്ങിനേയോ നേരിടും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി

ഐപിഎലില്‍ കാണികള്‍ക്ക് പ്രവേശനമില്ല

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ