കോവിഡ് 19 പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

Editor

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ വര്‍ധിച്ച തോതില്‍ തുടരുന്ന എട്ട് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും വാക്സിനേഷന്‍ വേഗത്തിലാക്കാനും നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. രോഗബാധ നിയന്ത്രണ വിധേയമാക്കുന്നതിന് ‘ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്’എന്ന സമീപനം ശക്തമായി പിന്‍തുടരാന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.

ഹരിയാണ, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗോവ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് കോവിഡ് വ്യാപനം കൂടുതലായുള്ളത്. ഈ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നീതി ആയോഗ് അംഗം ഡോ. വിനോദ് പോള്‍ എന്നിവര്‍ ആശയവിനിമയം നടത്തി.

കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിനേഷന്‍ തോത് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരം ഇടങ്ങളില്‍ പരമാവധി ഡോസ് വാക്സിന്‍ നല്‍കണം. ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കണം. നിരീക്ഷണം ശക്തിപ്പെടുത്തുകയും കണ്ടെയ്ന്‍മെന്റ് ഏര്‍പ്പെടുത്തുകയും ചെയ്യണം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ 81 ശതമാനം ഫലപ്രദമെന്ന്

കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ