നാഗ്പുര്‍: ബലാത്സംഗത്തിനിരയായ മാനസികമായി വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് പെണ്‍കുട്ടിയുടെ 23 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയത്. പ്രത്യേക സാഹചര്യം പരിഗണിച്ച്, മെഡിക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നു ജസ്റ്റിസ് സുനില്‍ ശുക്രെ, അവിനാഷ് ഗരോട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
20 ആഴ്ചയിലേറേ പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന്, പ്രസവം മൂലം കുട്ടിയുടേയോ അമ്മയുടേയോ ജീവനു ഭീഷണിയുണ്ടെന്ന് ഒന്നിലധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ കമ്മിറ്റിയുടെ സാക്ഷ്യപ്പെടുത്തല്‍ വേണം. 25കാരിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ഗര്‍ഭച്ഛിദ്രത്തിനുശേഷം ഭ്രൂണത്തിന്റെ ഡിഎന്‍എ ഒരു വര്‍ഷത്തേക്ക് മുദ്രവച്ച് സൂക്ഷിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായാണിത്. ആശ വര്‍ക്കറാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്.
Your comment?