കുവൈത്ത്: മഹാമാരി പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയതോടെ കുവൈത്തിലെ ജനജീവിതം വീണ്ടും നിയന്ത്രണത്തിലേക്ക്. ഞായറാഴ്ച മുതല്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ കുവൈത്തില്‍ എത്താനുള്ള ആയിരങ്ങള്‍ക്ക് വിനയാകും. രണ്ടാഴ്ചത്തേക്ക് കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് മന്ത്രിസഭാ തീരുമാനം.
നിരോധനമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മൂന്നാമതൊരു രാജ്യത്ത് 14 ദിവസം തങ്ങിയ ശേഷം കുവൈത്തില്‍ എത്താമെന്ന സൗകര്യം മലയാളികള്‍ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തിയിരുന്നു. കുവൈത്തിലേക്കുള്ള വിമാനത്തില്‍ 35 പേര്‍ മാത്രം മതിയെന്ന നിയന്ത്രണം വന്നതോടെ അത്തരം യാത്രക്കാരും പ്രയാസത്തിലായി.
ദുബായില്‍ എത്തിയ പലരും കുവൈത്തിലേക്ക് വിമാനത്തില്‍ സീറ്റ് ലഭിക്കാതെ കുടുങ്ങി. ദുബായില്‍ പ്രവേശിച്ച സന്ദര്‍ശന വീസയുടെ കാലാവധിയും പ്രശ്‌നമായി. ഇപ്പോഴും ഒട്ടേറെ പേര്‍ ദുബായിലുണ്ട്. 2 ആഴ്ചക്കാലം കുവൈത്തിലെ വിദേശികള്‍ക്ക് പ്രവേശനനിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ദുബായില്‍ എത്തിയവര്‍ക്ക് കുവൈത്തിലേക്ക് പോകാന്‍ കഴിയില്ല. സന്ദര്‍ശക വീസയുടെ കാലാവധി തീരല്‍, ദുബായിലെ ഹോട്ടല്‍ വാടക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുകയാകും ഫലം.
Your comment?