
ദുബായ് :ഇന്ത്യന്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 19 ലക്ഷം ദിര്‍ഹം (ഏതാണ്ട് മൂന്നു കോടി എഴുപത് ലക്ഷം രൂപ) കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയില്‍ ആരംഭിച്ചു. എട്ടംഗ ഇന്ത്യന്‍ സംഘമാണ് 48 കാരനെ തട്ടിക്കൊണ്ടുപോയത്. ദെയ്‌റ നായിഫിലാണ് സംഭവം. രണ്ടു പേര്‍ വ്യവസായിയുടെ ഓഫീസിന് പുറത്തു നില്‍ക്കുകയും രണ്ടു പേര്‍ പൊലീസ് ചമഞ്ഞ് അകത്ത് പ്രവേശിച്ച് ബാക്കിയുള്ളവര്‍ക്ക് സേയ്ഫില്‍ നിന്ന് പണമെടുക്കാന്‍ വഴിയൊരുക്കിക്കൊടുക്കുകയുമായിരുന്നു. ഈ സമയം വ്യവസായി ഓഫീസിനകത്തുണ്ടായിരുന്നു.
പ്രതികള്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന് അകത്ത് കയറിയത്. അത് പുതുക്കാനായി പാര്‍ട്ണറുടെ കൈവശമാണെന്ന് മറുപടി നല്‍കി. ഇതേ തുടര്‍ന്ന് വ്യവസായിയുടെ മൊബൈല്‍ ഫോണും സേയ്ഫിന്റെ താക്കോലും പിടിച്ചു വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് തന്നോടും തന്റെ ജീവനക്കാരോടും തങ്ങളോടൊപ്പം റാഷിദിയ്യ പൊലീസ് സ്റ്റേഷനിലേയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. വ്യവസായി ഇത് അനുസരിച്ചു.
Your comment?